ആലപ്പുഴ: ജില്ലയില്‍ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ആയിരങ്ങളാണ് വ്യാഴാഴ്ച മാത്രം അംഗത്വമെടുത്തത്. തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കുടവെച്ചൂര്‍ ദേവീവിലാസം എച്ച്എസിലെ മുന്‍ പ്രധാനാദ്ധ്യാപകനും കണ്ടംകുളങ്ങര ക്ഷേത്രം കമ്മറ്റി ഭാരവാഹിയുമായ ഡി. രമേശന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് മെമ്പര്‍ഷിപ്പ് നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാമുസൂധീന്ദ്രന്, അനില്‍കുമാര്‍, മനോജ് എന്നിവര്‍ പങ്കെടുത്തു.
ബിജെപി മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ പുന്നപ്ര തെക്ക് പഞ്ചായത്തുതല ഉദ്ഘാടനം പുന്നപ്ര ചള്ളി കടപ്പുറത്തു മത്സ്യത്തൊഴിലാളികള്‍ക്ക് അംഗത്വം നല്കി നിയോജക മണ്ഡലം സെക്രട്ടറി വി. ബാബുരാജ് നിര്‍വഹിച്ചു. മെമ്പര്‍ഷിപ് ഇന്‍ചാര്‍ജ് അനീഷ് അശോകന്, മണ്ഡലം കമ്മറ്റി അംഗം കെ.ഡി. അഖിലാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്പലപ്പുഴ നിയോജക മണ്ഡലം വടക്കന്‍ മേഖലാ മെമ്പര്‍ഷിപ് ശില്പശാല ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രദീപ്, വൈസ് പ്രസിഡന്റ് കെ. വിജയനാഥന്, സെക്രട്ടറിമാരായ വി. ബാബുരാജ്, വി.സി. സാബു, മോര്‍ച്ച പ്രസിഡന്റുമാരായ എസ്. ബിജുകുമാര്‍, ആര്. കണ്ണന്, ജി. രമേശന്, സന്ധ്യ ബൈജു, ശ്രീജ രതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: