ആലപ്പുഴ: ഗൗഡസാരസ്വത ബ്രാഹ്മണരുടെ പ്രമുഖ നേതാവും സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ. നാഗേന്ദ്രപ്രഭുവിന്റെ 125-ാമതു ജന്മവാര്ഷികവും 50-ാമതു ചമരവാര്ഷികവും പ്രമാണിച്ച് ഈ വര്‍ഷം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്ന് നാഗേന്ദ്രപ്രഭു ഫൗണ്ടേഷന് ചെയര്മാന് എന്‍. ഗോപിനാഥ പ്രഭുവും സെക്രട്ടറി ഡോ. ജെ.എന്‍. പ്രഭുവും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി, ജൂണ്‍ മാസങ്ങളില്‍ പ്രമുഖരെ പങ്കെടുപ്പിച്ച് അനുസ്മരണ സമ്മേളനങ്ങളും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിക്കും.
കെ. നാഗേന്ദ്രപ്രഭുവിന്റെ ജീവചരിത്രവും പ്രമുഖരുടെ ഓര്മ്മക്കുറിപ്പുകളുമടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം. അനുസ്മരണ സമ്മേളനം. ടിഡി സ്ഥാപനങ്ങളിലെ മികച്ച അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് പുരസ്കാരങ്ങള്‍. വയോജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍. മെഡിക്കല്‍ ക്യാമ്പുകള്‍. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. ട്രസ്റ്റ് അംഗങ്ങളായ രാമകൃഷ്ണ പ്രഭു, ഡോ. സിന്ധു സുബ്രഹ്മണ്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: