മുഹമ്മ: മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി തെരഞ്ഞെടുത്ത ഇരുപതുപേര്‍ക്ക് ജൈവപച്ചക്കറികള്‍ വിതരണം ചെയ്തു, കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഓട്ടോകാസ്റ്റിനു കിഴക്ക് ദേശീയപാതയ്ക്കരികില്‍ ഒരേക്കറില്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തിരുന്നു. അതിന്റെ ആദ്യ വിളവെടുപ്പാണ് തെരഞ്ഞെടുത്ത ഇരുപതുപേര്ക്കായി മമ്മൂട്ടി വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന ചടങ്ങില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും, അനാഥാലയങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കുമായി അദ്ദേഹം വീതിച്ചു നല്കി. രാവിലെ കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത ഉത്പന്നങ്ങള്‍ തോമസ് ഐസക് എംഎല്‍എ ഏറ്റുവാങ്ങി. ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഗീതാ കാര്ത്തികേയന്, എം.ജി. രാജു, എം. സന്തോഷ്കുമാര്‍, കെ. കമലമ്മ എന്നിവരും കര്‍ഷകരും പങ്കെടുത്തു. ഉത്പന്നങ്ങള്‍ എറണാകുളത്ത് വാഹനത്തില്‍ എത്തിച്ചാണ് വിതരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: