കൊച്ചി: മുന്‍ ഡിജിപി ആര്. പത്മനാഭന് ബിജെപിയില്‍ ചേര്‍ന്നു. തൃക്കാക്കര നിയോജകമണ്ഡലത്തിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കംകുറിച്ചുകൊണ്ട് നടന്ന പരിപാടിയിലാണ് മുന്‍ ഡിജിപി അംഗത്വമെടുത്തത്.
സ്വന്തം മൊബൈലിലൂടെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് എടുക്കുകയായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍. സജികുമാര്‍, സജിനി രവികുമാര്‍, മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി. സതീശന്, ജനറല്‍ സെക്രട്ടറിമാരായ വെണ്ണല സജീവന്, മധുകുമാര്‍ കൊല്ലേത്ത്, ഏരിയാ പ്രസിഡന്റ് ദാമോദരന്‍ താമരശ്ശേരി, മനോജ് ഗാന്ധിനഗര്‍, തുളസീധരന്‍ നായര്‍, കിരണ്‍ സോമന്, ഉപേന്ദ്രനാഥപ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: