പുന്നപ്രയിലെ സംഘര്‍ഷം; എസ്ഡിപിഐക്കാര്‍ പിടിയില്‍

Thursday 1 January 2015 9:30 pm IST

പോലീസ് പിടിയിലായ എസ്ഡിപിഐക്കാര്‍

അമ്പലപ്പുഴ: പുന്നപ്രയിലെ സിപിഎം-എസ്ഡിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐക്കാരെ പോലീസ് പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂളപ്പറമ്പില്‍ സുധീര്‍ (22), വലിയപറമ്പില്‍ നിയാസ് (21) എന്നിവരെയാണ് അമ്പലപ്പുഴ സിഐ: ആര്‍. സാനിയുടെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റിയംഗം  പി.ജി.സൈറസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് ഇവര്‍.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ പുന്നപ്ര പോലീസ് സ്‌റ്റേഷന് മുന്നില്‍ നില്‍ക്കുകയായിരുന്ന പി.ജി. സൈറസിനെ മാരകായുധവുമായി ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ താമസിച്ചിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് സുധീര്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളുടെ ഫോണില്‍ നിന്ന് നിയാസിനെ വിളിച്ച് വരുത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രതികളായ ഏതാനും സിപിഎമ്മുകാരും പോലീസ് കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.