കൊച്ചി: പുതുവര്‍ഷത്തിന്റെ സന്തോഷം പങ്കിടാന്‍ മമ്മൂട്ടി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ജൈവപച്ചക്കറി നല്കി . ചേര്‍ത്തല തിരുവിഴയിലെ 25 സെന്റ് സ്ഥലത്ത് വിളയിച്ച ജൈവ പച്ചക്കറികളാണ് 20 പേര്‍ക്ക് പുതുവത്സരദിനത്തില്‍ മമ്മൂട്ടി സമ്മാനിച്ചത്.
കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, എംപിമാരായ കെ വി തോമസ്, പി രാജീവ്, ബെന്നി ബഹനാന് എംഎല്‍എ, എഡിജിപി കെ പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എല്‍ദോസ് കുന്നപ്പിള്ളി, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്ത്യന്‍ ഹോക്കി താരം പി ആര് ശ്രീജേഷ് തുടങ്ങിയവര്‍ക്കാണ് മമ്മൂട്ടി പുതുവത്സര സമ്മാനമായി പച്ചക്കറികള്‍ നല്‍കിയത്.
തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷി പദ്ധതിയില്‍ മമ്മൂട്ടിയും കൈകോര്‍ത്താണ് ജൈവപച്ചക്കറികള്‍ വിളയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: