ലണ്ടന്‍: ബ്രിട്ടീഷ് ഫോര്‍മുലാവണ്‍ താരം ജെന്സണ് ബട്ടന് വിവാഹിതനായി. അര്‍ജന്റൈന്‍ വംശജയായ ജാപ്പനീസ് മോഡല്‍ ജെസീക്ക മിഷിബാത്തയെയാണ് മക്ലാരന്റെ ഡ്രൈവര്‍ മിന്നുകെട്ടിയത്. ഹവാലിയില്‍ ആഡംബരപൂര്‍ണമായിരുന്നു വിവാഹചടങ്ങുകള്‍.
2008ലാണ് ബട്ടനും ജെസീക്കയും പരിചയപ്പെട്ടത്. അന്നു മുതല്‍ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞവര്‍ഷം വാലന്റൈന്‍സ് ഡേയില്‍ വിവാഹനിശ്ചയം നടന്നു.
250,000 പൗണ്ട് മൂല്യമുള്ള മോതിരമാണ് ബട്ടന് അന്ന് ജെസീക്കയുടെ വിരലില്‍ അണിയിച്ചുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: