തിരുവനന്തപുരം: ബൂത്തുതലത്തില്‍ വീടുകള്‍ കയറിയുള്ള ബിജെപിയുടെ സംസ്ഥാനത്തെ മെഗാ മെമ്പര്‍ഷിപ്പ് കാമ്പയ്ന് തുടങ്ങി. ഒരുമാസം സംസ്ഥാനത്തെമ്പാടും വീടുകള്‍ തോറും അംഗത്വ വിതരണ കാമ്പയ്ന് നടത്തും.
തലസ്ഥാനത്ത് തിരുവനന്തപുരം മണ്ഡലത്തിലെ പുത്തന്‍തെരുവില്‍ 122-ാം നമ്പര്‍ ബൂത്തിലെ വീടുകളില്‍ അംഗത്വ വിതരണം നടത്തി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
പ്രമുഖ വ്യാപാരിയും ബ്രാഹ്മണസഭ ജനറല്‍ സെക്രട്ടറിയുമായ സുരേഷിനും അമ്മ കൃഷ്ണവേണിക്കും പ്രമുഖ ഹിന്ദി വിദ്വാന് പ്രൊഫ. പരമേശ്വരനും, ട്രാവന്‍കൂര്‍ ശ്രീധരനും സംസ്ഥാന പ്രസിഡന്റ് മെമ്പര്‍ഷിപ്പ് നല്കി. ബിജെപി സംസ്ഥാന ജില്ലാ സെക്രട്ടറി ജെ. ആര്. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, ജനറല്‍ സെക്രട്ടറി വിനോദ് തമ്പി, വലിയശാല പ്രവീണ്‍, രാജാജി നഗര്‍ മഹേഷ്, ബൂത്ത് പ്രസിഡന്റ് മണികണ്ഠ അയ്യര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരു മാസം അയ്യായിരത്തിലേറെ സ്ക്വാഡുകള്‍ ഈ കാമ്പയ്ന് നടത്തും. ജനുവരി 11, 26 തീയതികളില്‍ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും അംഗത്വവിതരണത്തിനായി രംഗത്തിറങ്ങും.
നേമം മണ്ഡലത്തില്‍ മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അംഗത്വവിതരണത്തിന് നേതൃത്വം നല്കി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സംഘടനാസെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, വക്താവ് വി.വി. രാജേഷ് എന്നിവര്‍ അംഗത്വ വിതരണത്തിന് നേതൃത്വം നല്കി.
അരുവിക്കര മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടിയും കഴക്കൂട്ടം മണ്ഡലത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീറും നേതൃത്വം നല്കി. ബിജെപി ഭാരവാഹികളായ എം.എസ്. കുമാര്‍, പി. അശോക്കുമാര്, കല്ലയം വിജയകുമാര്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, വെള്ളാഞ്ചിറ സോമശേഖരന്‍, കരമന ജയന് എന്നിവരും വിവിധ സ്ഥലങ്ങളിലെ അംഗത്വ വിതരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: