ബദ്വാന്‍: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പോലീസുകാര്‍ കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിരയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് ബര്‍ദ്വാന്‍ തലക്കെട്ടുകളില്‍ ഇടം പിടിച്ചത്.
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ തൂക്കിക്കൊന്നതാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്കാണെന്നാണ് കഴിഞ്ഞ മാസം സിബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: