കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ ബോറോഗോറിയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇവരെ ദുര്‍ഗാപൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരുക്കേറ്റവര്‍ പാര്‍ട്ടി അനുഭാവികളാണെന്ന് പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്, ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ചു. എന്നാല്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തെപ്പറ്റി ഇതു വരെ ഒരു പാര്‍ട്ടിയില്‍ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: