ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു

Friday 2 January 2015 4:24 pm IST

അമ്പലപ്പുഴ: ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു; ഒരാള്‍ക്ക് പരിക്ക്. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് 15-ാം വാര്‍ഡ് പുതുവല്‍ നടരാജന്റെ വീട്ടിലാണ് അക്രമം നടന്നത്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. നടരാജന്റെ മകന്‍ രാജീവിനെയാണ് അക്രമിച്ചത്. പരിക്കേറ്റ ഇയാളെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പുതുവല്‍ കോമന അജയന്‍, കട്ടക്കുഴി പുതുവല്‍ കിഷോര്‍, പുതുവല്‍ സജീവന്‍ എന്നിവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തു നിരവധി അക്രമങ്ങള്‍ നടത്തിയ കേസുകളിലെ പ്രതികളാണിവര്‍. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.