ഇന്ധന വില കേന്ദ്രം കുറച്ചു; കേരളം കൂട്ടി

Saturday 3 January 2015 9:10 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന നികുതി വര്‍ദ്ധിപ്പിച്ചു. ഇതേ തുടര്‍ന്ന് കേരളത്തില്‍ പെട്രോളിന് 1.46രൂപയും ഡീസലിന് 1.21 രൂപയും വര്‍ദ്ധിക്കും. കേന്ദ്രം ഇതിനകം പലതവണ ഇവയുടെ വില കുറച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രം ഇവയുടെ എക്‌സൈസ് തീരുവ കൂട്ടിയെങ്കിലും വിലയെ ബാധിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് സംസ്ഥാനം ഇന്ധന വില കൂട്ടിയത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഇന്ധനങ്ങളുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടം നികത്താനാണ് സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി കൂട്ടിയതെന്നാണ് വിശദീകരണം. പുതുക്കിയ വില ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍വന്നു. പുതുക്കിയ ഡീസല്‍ വില: തിരുവനന്തപുരം- 55.82, കൊല്ലം- 55.41, പത്തനംതിട്ട- 55.21, ആലപ്പുഴ- 54.85, കോട്ടയം- 54.85, ഇടുക്കി- 55.25, എറണാകുളം- 54.56, തൃശൂര്‍- 55.02, പാലക്കാട്- 55.36, മലപ്പുറം- 55.08, കോഴിക്കോട്- 54.80, വയനാട്- 55.31, കണ്ണൂര്‍- 54.73, കാസര്‍കോഡ്- 55.30. പുതുക്കിയ പെട്രോള്‍ വില: തിരുവനന്തപുരം- 66.35, കൊല്ലം- 65.91, പത്തനംതിട്ട- 65.70, ആലപ്പുഴ- 65.30, കോട്ടയം- 65.31, ഇടുക്കി- 65.83, എറണാകുളം- 65, തൃശൂര്‍- 65.49, പാലക്കാട്- 65.86, മലപ്പുറം- 65.54, കോഴിക്കോട്- 65.23, വയനാട്- 65.87, കണ്ണൂര്‍- 65.18, കാസര്‍കോഡ്- 65.78.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.