നൂറ്റാണ്ടുകളുടെ അപമാനം സഹിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ അതിജീവനം താണ്ടിയും ഹിന്ദുധര്‍മ്മം ഇവിടെനിലനില്ക്കുന്നു എങ്കില്‍ പികെ യെന്ന സിനിമയ്ക്കോ ഇതുപോലുള്ള മറ്റു സിനിമകള്‍ക്കോ അതിനെ നശിപ്പിക്കാനോ മങ്ങലേല്‍പ്പിക്കാനോ സാധിക്കില്ല എന്നറിയാം. എങ്കിലും ഒന്നു പറയാം. ഹിന്ദുക്കളിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുക എന്ന സ്ഥിരം ‘മതേതര മറ’ മുന്‍നിര്‍ത്തി ഭാരതീയ ഈശ്വര സങ്കല്‍പ്പത്തിന്റെ മൂര്ത്തിമദ്ഭാവത്തെ എത്രത്തോളം അപമാനിക്കാമോ അതിന്റെ അങ്ങേയറ്റം ചെയ്തിട്ടുണ്ട് പികെയില്‍ എന്ന് പറയാതെ വയ്യ.
ശിവഭക്തര്‍ക്ക് ഭഗവാന്റെ അടിമുടി ,ഗംഗാ ഭുജംഗം മുതല്‍ പാദം വരെയും ആരാധനാപാത്രമാണ് എന്നിരിക്കെ പുലിത്തോലിനുള്ളില്ക്കൂടി ജോക്കി അണ്ടര്‍ വെയര്‍ കാണിച്ചു കോമഡി ഉണ്ടാക്കുക എന്നതൊക്കെ ചീപ്പായി പോയി. ‘അത് നിങ്ങളുടെ ദൈവം ശിവനൊന്നുമല്ല, ശിവവേഷം കെട്ടിയ ഏതോ ഫ്രോഡിനെ കാണിക്കുകയാണ്’ എന്നൊക്കെ ന്യായം പറയാം.
ബിനീഷ് ഗംഗ
എല്ലാ മതങ്ങളിലും അന്ധവിശ്വാസങ്ങളുണ്ട്. വിമര്‍ശനങ്ങളില്‍ക്കൂടി അവയെല്ലാം ശുദ്ധീകരിക്കപ്പെടുകയും വേണം .പക്ഷേ മറ്റുമതങ്ങളെ ,ഇസ്ലാംമതത്തെ പ്രത്യേകിച്ചും വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാതെ ഹിന്ദുമതത്തെ മാത്രം പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം ശുദ്ധമല്ല എന്നു പറയേണ്ടിയിരിക്കുന്നു.
രാജശ്രീ നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: