ന്യൂദല്‍ഹി: ബിജെപി കേന്ദ്ര നേതൃയോഗം ജനുവരി ആറിന് നടക്കും. പാര്‍ട്ടിയുടെ പുതിയ ദേശീയ നിര്‍വാഹക സമിതിയെ ഈ യോഗത്തില്‍ തീരുമാനിക്കും. പാര്‍ട്ടി ഭാരവാഹികളില്‍ ഒഴിവുള്ളവയില്‍ പുതിയ ആളുകളെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനവും യോഗത്തിലുണ്ടാകും. നിലവില്‍ ചില പാര്‍ട്ടി ഭാരവാഹികള്‍ കേന്ദ്ര മന്ത്രിമാരായ ഒഴിവുകളുണ്ട്.
പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം ഈ മാസം 19, 20 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനാണ് ആലോചിക്കുന്നത്. അക്കാര്യവും ആറിന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: