കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താളംതെറ്റുന്നു

Friday 2 January 2015 11:07 pm IST

ആലുവ: ബസുകളുടെ കുറവും ജീവനക്കാരുടെ അഭാവവുംമൂലം ആലുവ കെഎസ്ആര്‍ടിസി ആലുവ ഡിപ്പോയില്‍ സര്‍വ്വീസുകള്‍ താളംതെറ്റുന്നു. നിതേ്യന ഷെഡ്യൂളുകള്‍ പലതും റദ്ദാക്കേണ്ടിവരുകയാണ്. ഇതിനു പുറമെ രാവിലെ തുടങ്ങുന്ന ഷെഡ്യൂളുകളില്‍ ചിലതിന്റെ ഏതെങ്കിലുമൊക്കെ ട്രിപ്പുകള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥയാണ്. ഇതുമൂലം യാത്രക്കാര്‍ വലയുകയാണ്. ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകളാണ് പലപ്പോഴും ഇല്ലാതാകുന്നത്. കെഎസ്ആര്‍ടിസി ബസിനെ മാത്രം ആശ്രയിക്കുന്ന നിരവധി യാത്രക്കാര്‍ മറ്റൊരുമാര്‍ഗ്ഗവും കഷ്ടപ്പെടുകയാണ്. എന്നാല്‍ ഇത്തരം രാത്രി ട്രിപ്പുകള്‍വരെ ഒരു മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കപ്പെടുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ കുത്തകറൂട്ടുകളായ ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് അവസരമൊരുക്കാനാണ് ഇത്തരത്തില്‍ ട്രിപ്പുകള്‍ ഒഴിവാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ട്രിപ്പുകള്‍ മുടക്കി സ്വകാര്യബസുകാരെ സഹായിക്കുന്ന നടപടി ആലുവ ഡിപ്പോയില്‍ നേരത്തെ ഉള്ളതാണ്. ട്രിപ്പുകള്‍ മുടക്കിയും പിന്നീട് ഷെഡ്യൂളുകള്‍തന്നെ ഇല്ലാതാക്കിയും പലറൂട്ടുകളില്‍നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞ അവസ്ഥയുണ്ട്. എന്നാല്‍ പിന്നീട് ഇത്തരം റൂട്ടുകളിലെ സ്വകാര്യബസുകള്‍ രാത്രിയില്‍ ട്രിപ്പുകള്‍ മുടക്കുന്ന അവസ്ഥയാണുണ്ടായത്. ഇതേ തുടര്‍ന്ന് ആ റൂട്ടുകളിലെ യാത്രക്കാര്‍ പെരുവഴിയിലാകുകയായിരുന്നു. ഡിപ്പോയിലെ എടിഒ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ആറുമാസത്തോളമായി പഴയ എടിഒ സ്ഥലംമാറിപ്പോയിട്ട്. പിന്നീട് ആരും എത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.