ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഭാരത സംസ്‌കാരത്തിലുണ്ട്: സുരേഷ് സോണി

Friday 2 January 2015 11:54 pm IST

ഗുജറാത്തിലെ കര്‍ണ്ണാവതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൂന്നു ദിവസത്തെ
മഹാ സമ്മേളനത്തില്‍ പ്രവര്‍ത്തക ശിബിരം സഹ സര്‍കാര്യവാഹ് സുരേഷ് സോണി
ഉദ്ഘാടനം ചെയ്യുന്നു.

കര്‍ണ്ണാവതി (അഹമ്മദാബാദ്): എല്ലാ ആഗോള പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഭാരത സംസ്‌കാരത്തിലുണ്ടെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സുരേഷ് സോണി അഭിപ്രായപ്പെട്ടു. ആഗോള ഭീകരതയും ആഗോള താപനവും ആഗോള മാന്ദ്യവും നേരിടാനുള്ള സംവിധാനം ഭാരതത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൂന്നു ദിവസത്തെ മഹാ സമ്മേളനത്തില്‍ പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്റെ മതം ഏറ്റവും മികച്ചത്, എന്റെ മാര്‍ഗ്ഗം ഏറ്റവും നല്ലത് എന്ന ചിന്തയാണ് അസഹിഷ്ണതയ്ക്ക് കാരണമാകുന്നത്. അത് മറ്റു മതക്കാരെ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നു മാത്രമല്ല, സ്വന്തം മതത്തിലെ അവാന്തര വിഭാഗക്കാരെയും ആക്രമിക്കാന്‍ ഇടയാക്കുന്നു. അതാണ് ഇറാഖിലും സിറിയയിലും മറ്റും കാണുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം.

ഭാരതത്തിന് ദര്‍ശനവും സമീപനവും കൊണ്ട് ആഗോള ഭീകരതയെ നേരിടാനാകും. ഭാരതത്തിന്റെ മിതവ്യയ ശീലം കൊണ്ട് ആഗോള സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനാകും. ഭൂമീദേവിയോടുള്ള ഭാരത സമീപനം മതി ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍, സഹ സര്‍കാര്യവാഹ് പറഞ്ഞു.

ശിബിരത്തില്‍ 25,000 പേരാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശിബിരത്തെ അഭിസംബോധന ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.