കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല. നിശ്ചയിച്ച സമയത്തിനുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടത്തില്‍ മെട്രോ നിര്‍മ്മാണം നടത്തുക. ഇതിനുള്ള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മെട്രോയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞൂ.
മെട്രോയുടെ ഇതുവരെയുള്ള നിര്‍മ്മാണപുരോഗതിയില്‍ പൂര്‍ണ സംതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എതിര്‍പ്പുകള്‍ ഇല്ലാതാക്കി ഇത്തരത്തില്‍ നിര്‍മ്മാണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: