നിന്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ പുസ്തകം തുറക്കൂ. അചഞ്ചലമായ വിശ്വാസത്തോടെ ഈ സ്നേഹം എനിക്ക് സമര്‍പ്പിക്കൂ. ഒരിക്കല്‍ ഈ പ്രേമം പാറപോലെ ഉറച്ചതായാല്‍, അതില്‍ എന്റെ നാമം വീണ്ടും വീണ്ടും ആലേഖനം ചെയ്യുക. ഈ ശിലയെ നീ എന്റെ രൂപത്തില്‍ പൂര്‍ണമായും വാര്‍ത്തുകഴിഞ്ഞാല്‍, കാറും കോളും നിറഞ്ഞ സമുദ്രത്തിന്നക്കരെക്കടത്താന് ഞാനുണ്ടാകുമെന്നറിയുക. ഇതറിയുവാന്‍ നിനക്ക് സഹനശക്തി വേണം. നിന്റെ പ്രേമം, സഹനശക്തി അചഞ്ചലവിശ്വാസം, ഇവയാകുന്ന സമ്മാനം എനിയ്ക്ക് പ്രാപ്തമായാല്‍ ഞാന്‍ തന്നെ നിന്റെ ഹൃദയത്തിലെ പ്രേമപുസ്തകത്തില് വസിച്ച്, എന്നിലെത്താനുള്ള മാര്‍ഗ്ഗം തെളിക്കും
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: