പരസ്യ ചുംബനം സ്ത്രീ സ്വാതന്ത്ര്യമല്ല: മഹിളാ ഐക്യവേദി

Saturday 3 January 2015 10:32 pm IST

അമ്പലപ്പുഴ: പരസ്യചുംബനം സ്ത്രീ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചവരുടെ മനോനിലയും ഉദ്ദേശ ലക്ഷ്യങ്ങളും പരിശോധിക്കേണ്ടപ്പെടേണ്ടതുണ്ടെന്നും ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവര്‍ അറിഞ്ഞോ, അറിയാതെയോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ പറഞ്ഞു. 17, 18 തീയതികളില്‍ അമ്പലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശില്‍പശാലയുടെ സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എന്തിന്റെ പേരിലായാലും ചുംബനസമരം പോലുള്ള സമരമുറകള്‍ സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ല. ഇതിനെ പുച്ഛിച്ചു തള്ളേണ്ടതാണെന്നും ബിന്ദു മോഹന്‍ പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍. ഭാസ്‌കരന്‍, സംസ്ഥാന സെക്രട്ടറി കെ. ശ്രീധരന്‍, ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് എന്‍. ശശീന്ദ്രന്‍, എന്‍. സുന്ദരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ശില്‍പശാലയുടെ വിജയത്തിലേക്കായി 101 പേര്‍ അടങ്ങിയ സ്വാഗതസംഘവും രൂപീകരിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി. ശശികല ടീച്ചര്‍, ചെമ്പകവല്ലി തമ്പുരാട്ടി, കെ.പി. ഭാസ്‌കരന്‍ (രക്ഷാധികാരികള്‍), സുമ രാജപ്പന്‍ (അദ്ധ്യക്ഷ), എസ്. ഗിരിജാകുമാരി (ജനറല്‍ കണ്‍വീനര്‍), ബിന്ദു ശിവാനന്ദന്‍ (ജോയിന്റ് കണ്‍വീനര്‍), ബിന്ദു രജി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.