വീരസവര്‍ക്കര്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപം: എം.ടി. രമേശ്

Sunday 4 January 2015 8:36 pm IST

കൊച്ചി: വീരസവര്‍ക്കര്‍ ഭാരതം ദര്‍ശിച്ച ഏറ്റവും ആത്മവിശ്വാസിയായ ദേശാഭിമാനിയെന്നും ആധുനികലോകത്തിലെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണ് വീരസവര്‍ക്കറെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി. രമേശ് പറഞ്ഞു. ജ്വാല കള്‍ച്ചറല്‍ ഫോറം കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വീരസവര്‍ക്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത 20-20 വിഷന്‍ ജ്വാലപോലുള്ള ഇന്ത്യന്‍ യുവസംഘടനകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ വീരസവര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് സ്റ്റഡീസിന്റെ ബ്രോഷര്‍ പ്രകാശനം ജസ്റ്റിസ് എം. രാമചന്ദ്രന് നല്‍കി എം.ടി. രമേശ് നിര്‍വഹിച്ചു. ചടങ്ങില്‍ എ.എന്‍. രാധാകൃഷ്ണന്‍, കെ.കെ. പിള്ള, പി. പ്രേമചന്ദ്രന്‍, പി. കുട്ടികൃഷ്ണന്‍, സി.ജി. രാജഗോപാല്‍, ഡോ. ജി. റെജികുമാര്‍, രാകേഷ്. ആര്‍, രതീഷ്.ആര്‍, രാജേഷ് കേജ്‌രിവാള്‍, ബിനോയ്. ബി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.