ശുചീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു

Sunday 4 January 2015 10:34 pm IST

ശബരിമല : സന്നിധാനവും പരിസരങ്ങളും വൃത്തിയാക്കി ശുചീകരണ വിഭാഗം മാതൃകയാകുന്നു. ലക്ഷകണക്കിന് അയ്യപ്പന്മാര്‍ എത്തുന്ന ശരണപാതയില്‍ ഭക്തന്മാര്‍ ഉപേക്ഷിച്ചിട്ട്‌പോകുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചിട്ട് പോകുന്ന തുണികളും നീക്കംചെയ്യുകയെന്ന ശ്രമകരമായ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂറും നിതാന്തജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വേണ്ടത്ര പരിഗണന അധികൃതര്‍ നല്‍കുന്നില്ലന്ന പരാതി നിലനില്‍ക്കുമ്പോഴും അയ്യപ്പന്റെ പൂങ്കാവനം വൃത്തിയാക്കുന്നതില്‍ ഇവര്‍ വീഴ്ചവരുത്താറില്ല. നിലവാരം കുറഞ്ഞ കൈയുറകളും മാസ്‌ക്കുകളുമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാക്ഷേപവും ശക്തമാണ്. വൃത്തിയാക്കുന്ന ഭാഗത്ത് ക്ലോറിനേഷന്‍ പോലും അധികൃതര്‍ വേണ്ടത്ര നടത്തിയിട്ടില്ല. മകരവിളക്ക് അടുക്കുന്തോറും സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രണാതീതമാകുകയാണ് ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ പൂങ്കാവനവും ശബരീശ്വര സന്നിധാനവും മാലിന്യങ്ങള്‍കൊണ്ട് നിറയുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്നലെയും സന്നിധാനത്ത് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും ദേവസ്വം ജീവനക്കാരും നന്നേപാടുപെടുന്ന കാഴ്ചയാണ് നിലവില്‍ ഉളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.