പനാജി: ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ നിന്ന് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന് പുറത്ത്. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ അവര്‍ ഗോവന്‍ സംഘമായ സാല്‍ഗോക്കറിനോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. ദൗഹു പിയറെ (2) ക്ലിഫ്റ്റണ്‍ ഡയസ്, ഫ്രാന്‍സിസ് കസോന്ഡെ എന്നിവര്‍ ബഗാന്റെ വലകുലുക്കി. പിയറെ ബോയ ബഗാനുവേണ്ടി ഒരു ഗോള്‍ മടക്കി.
കളിയില്‍ നന്നായി തുടങ്ങിയത് ബഗാനായിരുന്നു. മിഡ്ഫീല്‍ഡിലെ ഒത്തിണക്കം അവര്‍ക്ക് നിരവധി അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു. പക്ഷേ, ഫിനിഷിങ്ങിലെ പോരായ്മ ബഗാനെ പിന്നോട്ടടിച്ചു. എങ്കിലും 28-ാം മിനിറ്റില്‍ ബോയ ബഗാന് അര്‍ഹിച്ച ലീഡ് നല്കി.
എന്നാല്‍ അധികം വൈകാതെ പിയറെ സാല്‍ഗോക്കറിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ബഗാന് കളിമറന്നു. സമ്മര്‍ദ്ദം ശക്തമാക്കിയ സാല്‍ഗോക്കര്‍ ട്രിപ്പിള്‍ സ്ട്രൈക്കിലൂടെ മത്സരം പിടിച്ചെടുത്തു.
ഗോളി ഷില്‍ട്ടണ്‍ പോളിന്റെ സേവുകള്‍ ഇല്ലാതിരുന്നെങ്കില്‍ ബഗാന് ഇതിലും നാണംകെട്ട തോല്വിയേറ്റുവാങ്ങിയേനെ.
മൂന്നു മത്സരങ്ങളിലെ രണ്ടു പോയിന്റുകളുമായാണ് ബഗാന്റെ മടക്കം. സാല്‍ഗോക്കറിന് ആറു പോയിന്റുകള്‍ സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: