ചെന്നൈ: ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന ചെന്നൈ ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം.
നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയടക്കം ലോക ടെന്നീസിലെ മുന്‍നിരക്കാര്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. സ്പെയ്നില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ എത്തിയിട്ടുള്ളത്.
ഫെലിസിയാനോ ലോപ്പസ്, റോബര്‍ട്ടോ അഗൂട്ട്, മാഴ്സെല്‍ ഗ്രണോലേഴ്സ്, പാബ്ലോ ബുസ്റ്റ എന്നിങ്ങനെ പോകുന്നു സ്പാനിഷ് പ്രാതിനിധ്യം. ഇന്ത്യയെ പ്രതിനിധീകരിച്ച് സോംദേവ് ദേവ് വര്‍മ്മനും രാംകുമാര്‍ രാമനാഥനും സിംഗിള്‍സില്‍ മത്സരിക്കും. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്- രാവെന്‍ ക്ലാസെന്, മഹേഷ് ഭൂപതി- സാകേത് മൈനേനി, പാബ്ലോ ബുസ്റ്റ- ഗില്ലര്‍മോ ലോപ്പസ്, അഗൂട്ട്- വാവ്റിങ്ക ജോടികള്‍ കിരീടപ്പോരാട്ടത്തിന്റെ അമരത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: