ഹിന്ദുസമൂഹത്തെ ശാക്തീകരിക്കണം: മോഹന്‍ ഭാഗവത്

Sunday 4 January 2015 11:50 pm IST

അഹമ്മദാബാദ്: ഹിന്ദുസമൂഹം അപകടത്തിലായാല്‍ രാജ്യംതന്നെ അപകടത്തിലാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളായ എല്ലാവരെയും ഒന്നിപ്പിക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നും ഹിന്ദുക്കളെ ശാക്തീകരിക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു. മൂന്ന് ദിവസമായി നടന്നുവന്ന ആര്‍എസ്എസ് ശിബിരത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ പ്രശംസിച്ച സര്‍സംഘചാലക് സമൂഹത്തിലെ എല്ലാവരും തുല്യനിലയില്‍ ബഹുമാനിക്കപ്പെടണമെന്നും പറഞ്ഞു. എല്ലാ ഹിന്ദുക്കളും ഒന്നിച്ചാല്‍ രാജ്യത്തിന്റെ പുരോഗതി തടയാന്‍ ഒരു ശക്തിക്കുമാവില്ല. വിശ്വഗുരുവായിരുന്ന കാലത്ത് ഭാരതം ലോകത്തെ നയിച്ചിട്ടുണ്ട്. അന്ന് ലോകത്ത് സമാധാനം കളിയാടിയിരുന്നതായി സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.