ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്വാളിനെ പത്മഭൂഷണ്‍ അവാര്‍ഡിന് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. സൈനയെ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
തന്നെ പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ നിരാശയുന്നെ് പറഞ്ഞ് സൈന രംഗത്തെത്തിയതിന് പിന്നാലെയാണ് സൈനയെ പുരസ്കാരത്തിന് പരിഗണിക്കുവാന്‍ കേന്ദ്രകായിക മന്ത്രാലയം തീരുമാനിച്ചത്. പത്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി സൈന നെഹ്വാള് നല്കിയ അപേക്ഷ കായിക മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. പകരം ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്റെ പേരാണ് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തത്. ഇതില്‍ ദുഃഖമുണ്ടെന്ന് സൈന പറഞ്ഞു.
അതേസമയം സൈന നെഹ്വാളിനെ പത്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിക്കണമെന്ന ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സൈന രാജ്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സമയപരിധി കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയതെന്നും കായികമന്ത്രാലയ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: