പാലാ: രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍, രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജീവ്ഗാന്ധി പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പാലാ നഗരസഭാ അദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത് അദ്ധ്യക്ഷന്‍ ബെല്‍ജി ഇമ്മനുവേല്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ചെറിയാന് ജെ. കാപ്പന് പുരസ്കാരം എം.ബി. രാജേഷ് എംപി, മികച്ച നിയമസഭാ സമാജികനുള്ള ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി പുരസ്കാരം കെ. ശിവദാസന്‍ എംഎല്‍എ, മികച്ച ടിവി അവതാരകനുള്ള ജോണ്‍ ഉലഹന്നാന് പുരസ്കാരം ഉണ്ണി ബാലകൃഷ്ണനുവേണ്ടി ആര്. സന്ദീപ്, മികച്ച പ്രസ് ഫോട്ടോഗ്രാഫര്ക്കള്ള വികടര്‍ ജോര്‍ജ് പുരസ്കാരം ശ്രീകുമാര്‍ ആലപ്ര, സാമൂഹിക പ്രതിബദ്ധതയുള്ള വ്യാപരിക്കുള്ള എം.ഒ. ദേവസ്യ മറ്റത്തില്‍ പുരസ്കാരം കെയര്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമ പി.ജി. അനില്‍പ്രസാദ്, കുര്യന് ജോസഫ് പൂവത്തുങ്കല്‍ എന്നിവരും മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
സഹകരണ മേഖലയ്ക്ക നല്കിവരുന്നന മികച്ച സേവന ത്തിന്റെ അംഗീകരമായി പാലാ കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി. കാപ്പനെ സമ്മേളനത്തില്‍ ആദരിച്ചു. കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജോയി എബ്രാഹം എംപി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: