ഫെഡറേഷന്‍ കപ്പ്: ബെംഗളൂരു എഫ്‌സി സെമിയില്‍

Monday 5 January 2015 10:53 pm IST

മഡ്ഗാവ്: ബെംഗളൂരു എഫ്‌സി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൂനെ എഫ്‌സിയെ കീഴടക്കയാണ് ബെംഗളൂരു എഫ്‌സി അവസാന നാലില്‍ ഇടംപിടിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളാണ് ബെംഗളൂരു ടീമിന് മികച്ച വിജയം സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റം നടത്തിയ ബെംഗളൂരു 43-ാം മിനിറ്റിലാണ് ലീഡ് നേടിയത്. തകര്‍പ്പനൊരു ബൈസിക്കിള്‍ കിക്കിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ സുനില്‍ ഛേത്രി പൂനെ എഫ്‌സി വല കുലുക്കിയത്. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഛേത്രി രണ്ടാമതും പൂനെ വലയില്‍ പന്തെത്തിച്ചതോടെ ബെംഗളൂരു 2-0ന് മുന്നിലായി. എന്നാല്‍ രണ്ടാം പകുതിയില്‍ പൂനെ ഗോള്‍ മടക്കാനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം പിടിച്ചുനിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പൂനെ എഫ്‌സി ഒരു ഗോള്‍ മടക്കുകയും ചെയ്തു. കളിയുടെ 87-ാം മിനിറ്റില്‍ തോംഗോസിം ഹോകിപാണ് ഗോള്‍ മടക്കിയത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി പൂനെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.