നിതി ആയോഗ്: അരവിന്ദ് പനഗാരിയ ഉപാധ്യക്ഷന്‍

Monday 5 January 2015 11:12 pm IST

ന്യൂദല്‍ഹി: ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ച നിതി ആയോഗിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ഉപാധ്യക്ഷന്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗാരിയയാണ്. ധനകാര്യ വിദഗ്ധന്‍ ബിബേക് ദെബ്രോയി, മുന്‍ പ്രതിരോധ ഗവേഷണ വികസന സെക്രട്ടറി ഡോ. വി.കെ. സാരസ്വത് എന്നിവര്‍ മുഴുവന്‍ സമയ അംഗങ്ങള്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റെയില്‍വേമന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് തുടങ്ങിയവരെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായും നിയമിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി, കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട്, കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.