അഴിമതി ഗെയിംസില്‍ ആരാണ് ഒന്നാമന്‍!

Monday 5 January 2015 11:47 pm IST

മഹാനായ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കേട്ടു ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന്. ദേശിയ ഗെയിംസിന്റെ നടത്തിപ്പില്‍ കോടികളുടെ അഴിമതിയാണു നടക്കുന്നതെന്ന് തെളിവ് സഹിതം പറഞ്ഞത് കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ്. കാരണം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥന്മാരും നടത്തുന്ന ഈ അഴിമതിയുടെ ഗെയിംസില്‍ ഒന്നാം സ്ഥാനം പ്രതിക്ഷിച്ചുവന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മത്സരിക്കാനുള്ള അവസരം പോലും നിഷേധിച്ചത് അവര്‍ക്ക് സഹിക്കാനും പൊറുക്കാനും കഴിയുന്നില്ല. ഒരു കോമണ്‍വെല്‍ത്തും സുരേഷ് കല്‍മാഡിയുമൊക്കെ ആകാമെന്ന് കരുതി വിവിധ കമ്മറ്റിയുടെ ചെയര്‍മാനായവരെയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും വഴിയാധാരമാക്കിയിരിക്കുന്നത്. അഴിമതി നടത്തുന്നതില്‍ മാസ്റ്റര്‍ ഡിഗ്രി മാത്രമല്ല പിഎച്ച്ഡിയും എടുത്തിട്ടുള്ള ഉമ്മന്‍ചാണ്ടിയോട് ഏറ്റുമുട്ടാന്‍ നിങ്ങളുടെ ഈ വിവരക്കേടും വാചകമടിയും മാത്രംപോര . അഴിമതി നടത്തുക മാത്രമല്ല എന്തുനാണക്കേടുണ്ടായാലും മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ഖ്യാതിയാണ് അദ്ദേഹം നേടിയെടുത്തിരിക്കുന്നത്. ആര് അഴിമതി നടത്തിയാലും മുഖ്യമന്ത്രി അവരെ സംരക്ഷിക്കാന്‍ മുന്നിലുണ്ടാകും. നാരായണന്‍ വെളിയന്‍കോഡ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യന് ഇപ്പോള്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ എല്ലാം അനാവശ്യങ്ങളാണ്. അല്ല പറഞ്ഞിട്ടും കാര്യമില്ല . ഏതു നേതാവ് വന്നാലും ഇതുതന്നെ അവസ്ഥ. സാധാരണക്കാരെ പറ്റിച്ച് ആ അനാവശ്യങ്ങള്‍ക്ക് കുടപിടിക്കാന്‍ ബാധ്യതപ്പെട്ടുപോയ കുറെ പടുജന്മങ്ങള്‍. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം എന്തൊക്കെ കൊള്ളരുതായ്മ കാണിച്ചാലും വോട്ടുചെയ്തു വിജയിപ്പിക്കാന്‍ സാധാരണക്കാരുണ്ടല്ലോ. മുന്‍പ് പറഞ്ഞ ആ ആവശ്യക്കാര്‍. പിന്നെ എന്തൊക്കെ പറഞ്ഞാലും നാണമില്ലാത്ത വര്‍ഗമാണല്ലോ ഇപ്പൊ ഈ കൂട്ടത്തിലുള്ളത്. അപ്പോള്‍ നാണമുള്ള നമ്മളല്ലേ മിണ്ടാതിരിക്കേണ്ടത്. രാജേഷ് പ്ലാംകൂട്ടത്തില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.