പുന്നപ്ര വടക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

Tuesday 6 January 2015 3:59 pm IST

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റിന് പിന്നാലെ അംഗങ്ങളും രാജിക്ക് തയ്യാറായതോടെ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. പ്രസിഡന്റുള്‍പ്പെടെ നാലുപേരാണ് പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജനെതിരെ ആഴ്ചകള്‍ക്ക് മുന്‍പ് പഞ്ചായത്ത് ജീവനക്കാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നെന്നാണ് ജീവനക്കാരുടെ പരാതി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ താളം തെറ്റിയിരിക്കുകയാണ്. വിഷയം രൂക്ഷമാകുന്നതിനിടെയാണ് ത്യാഗരാജന്‍ സിപിഎം ഏരിയ കമ്മറ്റിക്ക് രാജിക്കത്ത് നല്‍കിയത്. ഏരിയ കമ്മറ്റി രാജിക്കത്ത് ജില്ലാ സെക്രട്ടറിയേറ്റിന് കൈമാറിയിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് സിപിഐയിലെ പി. ജയയും രാജിവയ്ക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുന്നത്. അംഗങ്ങളായ ബിബി വിദ്യാനന്ദന്‍, ജെ. ശ്യാംകുമാര്‍ എന്നിവരും രാജി സന്നദ്ധത അറിയിച്ചതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കഴിഞ്ഞദിവസം പഞ്ചായത്തിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.എം. ജോസി ധര്‍ണ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.