അയ്യപ്പ ഭക്തനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

Tuesday 6 January 2015 8:34 pm IST

പമ്പ : അയ്യപ്പനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കൊല്ലം ചാത്തനാട് സ്വദേശി കെ.ആര്‍.വി.ബൈജു (44)നെയാണ് പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. പമ്പയിലെ ക്യൂവില്‍ നിന്ന മറ്റൊരു ഭക്തന് ചന്ദനത്തിരി നല്‍കുന്നതിനിടയിലാണ് കഴുത്തിനു കുത്തിപ്പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. കൈയ്ക്കും പുറത്തും പരിക്കേറ്റ ബൈജുവിനെ പമ്പ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പമ്പ പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.