തിരുവൈരാണിക്കുളത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

Tuesday 6 January 2015 10:20 pm IST

ആലുവ: സ്വകാര്യ ബസ്സ്റ്റാന്റില്‍നിന്ന് തിരുവൈരാണിക്കുളത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് പ്രത്യേക സര്‍വ്വീസ് നടത്തുന്ന ബസുകള്‍ സ്വകാര്യ ബസ്സ്റ്റാന്റില്‍ പ്രവേശിച്ച് ബാങ്ക് കവലവഴി ദേശീയപാതയിലൂടെ ദേശംവഴിയാണ് തിരുവൈരാണിക്കുളത്തേക്ക് പോകുന്നത്. ഇതിന് പുറമെ നിലവില്‍ സര്‍വ്വീസ് നടത്തുന്ന പല ഓര്‍ഡിനറി റൂട്ടുകളിലേക്കുള്ള ബസ്സുകളും സ്റ്റാന്റ് വഴി കയറിപ്പോകുന്നുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് ആരംഭിക്കുന്ന അങ്കമാലി, ചാലക്കുടി, മാള, വെളിയത്തുനാട്, പറവൂര്‍, വരാപ്പുഴ, പുത്തന്‍വേലിക്കര, തുരുത്തിപ്പുറം തുടങ്ങിയ ബസ്സുകളാണ് നഗരസഭ സ്റ്റാന്റില്‍ കയറിപോകുന്നത്. എറണാകുളം ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് ബസുകള്‍ നഗരസഭ സ്റ്റാന്റില്‍നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകള്‍ എറണാകുളത്തുനിന്ന് വരുന്നവഴി നഗരസഭ സ്റ്റാന്റില്‍ കയറി ബാങ്ക് ജംഗ്ഷനില്‍ എത്തി കെഎസ്ആര്‍ടിസി സ്റ്റാന്റ് വഴിയാണ് കോതമംഗലം ഭാഗത്തേക്ക് പോകുന്നത്. നാളുകളായി കെഎസ്ആര്‍ടിസി ബസുകള്‍ നഗരസഭ സ്റ്റാന്റില്‍നിന്ന് സര്‍വ്വീസ് നടത്തണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യമാണ് ഇതോടെ നിറവേറിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.