കഥകളി പുരസ്‌കാരം കലാമണ്ഡലം ശങ്കരവാര്യര്‍ക്ക്

Tuesday 6 January 2015 11:33 pm IST

കൊല്ലം: വെണ്ടാര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര ഉപദേശകസമിതി ഏര്‍പ്പെടുത്തിയ കലാമണ്ഡലം ഹൈദരാലി സ്മാരക കഥകളി പുരസ്‌കാരം കഥകളി മദ്ദള വാദകന്‍ കലാമണ്ഡലം ശങ്കരവാര്യര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഥകളിരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 7001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. അന്തരിച്ച കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ ഓര്‍മ്മക്കായി ക്ഷേത്രഉപദേശകസമിതി നല്‍കുന്ന ഏറ്റവും മികച്ച കഥകളി സംബന്ധമായ ലേഖനത്തിനുള്ള രണ്ടാമത് അവാര്‍ഡ് ഡോ.എന്‍.പി.വിജയകൃഷ്ണന് നല്‍കും. കഥകളി സംഗീതത്തിലെ കാലലീലകള്‍, കോട്ടയം കഥകളിലെ സംഗീതം എന്നീ ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ്. ഫെബ്രുവരി രണ്ടിന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം വേണുക്കുട്ടന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡന്റ് ആര്‍.ശ്രീഗണേഷ്, സെക്രട്ടറി ടി.രഞ്ജിത്, അനീഷ്‌കുമാര്‍, അജയകുമാര്‍, വിമല്‍കുമാര്‍.എസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.