പാകിസ്ഥാനില്‍ രണ്ടു ഭീകരരെ കൂടി തൂക്കിലേറ്റി

Wednesday 7 January 2015 12:33 pm IST

ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് ഭീകരരെക്കൂടി പാകിസ്ഥാനില്‍ തൂക്കിലേറ്റി.  ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.  അഹമ്മദ് അലി, ഗുലാം ഷാബിര്‍ എന്നവരെയാണ് തൂക്കിലേറ്റിയത്. 12 വര്‍ഷം മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇവര്‍. ഇരുവരുടേയും ദയാഹര്‍ജി പ്രസിഡന്റ് നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് തൂക്കിലേറ്റിയത്. 12 വര്‍ഷം മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇവര്‍. ക്രിമിനല്‍ക്കേസുകളിലെ വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ നീക്കിയതിന് ശേഷം ഒമ്പത് ഭീകരരെയാണ് പാകിസ്താനില്‍ തൂക്കിലേറ്റിയത്. ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിലും ജയിലിനുചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു. പെഷവറിലെ സൈനിക സ്‌കൂളില്‍ പാക്ക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതിക്കുശേഷമാണ് ക്രിമിനല്‍ക്കേസുകളിലെ വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ നീക്കിയത്. ജയിലില്‍ കഴിയുന്നവരെ തൂക്കിലേറ്റിയാല്‍ ആക്രമണം ശക്തമാക്കുമെന്ന പാക്ക് താലിബാന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സര്‍ക്കാര്‍ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.