മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ (ഐഎസ്) ആക്രമണം ഉണ്ടാകുമെന്ന കുറിപ്പ് കണ്ടെത്തി. മുംബൈ ഛത്രപതി ശിവാജി വിമാനത്താവള ടെര്‍മിനലിലെ ടോയ്ലറ്റ് ഭിത്തിയിലാണ് കുറിപ്പ് കണ്ടെത്തിയത്.
പേനകൊണ്ട് ഭിത്തിയിലാണ് ഇംഗ്ലീഷില്‍ ATTECK BY ISIS DATE 10/01/15 എന്ന് എഴുതിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കുറിപ്പ് ശ്രദ്ധയില്‍പെട്ടത്.
വിമാനത്താവളത്തിലുള്ള ജോലിക്കാരടക്കം എല്ലാവരേയും ചോദ്യം ചെയ്യുന്നുണ്ട്. കുറിപ്പ് കണ്ടെത്തിയത് അറൈവ് ലോഞ്ചായതിനാല് വിമാനത്തില്‍ വന്ന ആരെങ്കിലുമായിരിക്കും ഇത് എഴുതിയതെന്നാണ് നിഗമനം. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ഇത് യാത്രക്കാരിലാരെങ്കിലും തമാശയ്ക്ക് എഴുതിയതാകാമെന്നും വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വീരേന്ദ്ര മിശ്ര അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിസിടിവി ഫൂട്ടേജ് പരിശോധിച്ചുവരികയാണെന്നും സഹര്‍ പോലീസ് സ്റ്റേഷന് വൃത്തങ്ങള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: