കൈക്കൂലി; വാണിജ്യനികുതി ഓഫീസര്‍ അറസ്റ്റില്‍

Wednesday 7 January 2015 9:28 pm IST

ബത്തേരി: കൈക്കൂലി വാങ്ങുന്നതിനിടെ ബത്തേരിയില്‍ വാണിജ്യനികുതി ഓഫിസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബത്തേരി കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ സജി ജേക്കബിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി കെ.കെ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്ക് ഒത്താശ ചെയ്ത ടാക്‌സ് പ്രാക്ടീഷണര്‍ എരുമാട് സ്വദേശി ബ്രിജിത്തിനെയും അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. അറസ്റ്റിലായ ഇരുവരെയും ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ച് കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കുന്ന ഏഷ്യന്‍ കുഴല്‍ കിണര്‍ എന്ന സ്ഥാപന ഉടമയില്‍ നിന്നും 25000 രൂപ നികുതി ഇനത്തില്‍ അടക്കാനുണ്ടെന്നാവശ്യപ്പെട്ട് തുക കൈപ്പറ്റുമ്പോഴാണ് ബത്തേരിയിലെ വാണിജ്യനികുതി ഓഫിസില്‍ വച്ച് ഇയാളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.