ലോകകപ്പ്: പാക് ടീം പ്രഖ്യാപിച്ചു

Wednesday 7 January 2015 9:43 pm IST

ലാഹോര്‍: ഏകദിന ലോകകപ്പിനുള്ള 15 അംഗ പാക് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് നയിക്കുന്ന ടീമില്‍ ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ ഇടംപിടിച്ചില്ല. പകരം 30കാരനായ സൊഹൈല്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2011-ല്‍ സിംബാബ്‌വെക്കെതിരേയാണ് സൊഹൈല്‍ അവസാനമായി പാക്കിസ്ഥാന് വേണ്ടി കളിച്ചത്. ന്യൂസിലാന്റിനെതിരേ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന അന്‍വര്‍ അലി, ആസദ് ഷെഫീഖ്, നാസിര്‍ ജംഷീദ്, സൊഹൈല്‍ തന്‍വീര്‍, സുള്‍ഫിഖര്‍ ബാബര്‍, ബിലാവല്‍ ബട്ടി എന്നിവരെയും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. ടീം: മിസ്ബ ഉള്‍ ഹഖ് (ക്യാപ്റ്റന്‍), അഹമ്മദ് ഷെഹസാദ്, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, യുനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍, ഉമര്‍ അക്മല്‍, ഷൊഹൈബ് മക്‌സൂദ്, ഷാഹിദ് അഫ്രീദി, യാസിര്‍ ഷാ, മുഹമ്മദ് ഇര്‍ഫാന്‍, ജുനൈദ് ഖാന്‍, എഹ്‌സാന്‍ ആദില്‍, സൊഹൈല്‍ ഖാന്‍, വഹാബ് റിയാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.