ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗാസിയാബാദില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ മൂന്നു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. നോയിഡ സ്വദേശികളായ മൂന്ന് പേരാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി സ്കോര്‍പ്പിയോയില്‍ എത്തിയ യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നോയിഡയിലുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ അവളുടെ വീടിനടുത്തായി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: