ഡെറാഡുണ്‍: ഉത്തരാഖണ്ഡിന്റെ ആറാമത് ഗവര്‍ണറായി കൃഷ്ണകാന്ത് പോള്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വി.കെ. ബിസ്ത് സത്യവാചകം ചെല്ലികൊടുത്തു.
മുഖ്യമന്ത്രി ഹരീഷ് റാവത്ത്, സ്പീക്കര്‍ ഗോവിന്ദ സിങ് കുഞ്ഞുവാള്‍, പ്രതിപക്ഷനേതാവ് അജയ് ഭട്ട്, ചീഫ് സെക്രട്ടറി എന്‍. രവിശങ്കര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: