ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ സെമി പോരാട്ടങ്ങള്‍ ഇന്ന്

Thursday 8 January 2015 8:57 pm IST

മഡ്ഗാവ്: മുപ്പതിയാറാമത് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിപോരാട്ടങ്ങള്‍ ഇന്ന് നടക്കും. മൂന്ന് ഗോവന്‍ ടീമുകളായ ഡെംപോ, സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവ എന്നിവയ്ക്ക് പുറമെ ബെംഗളൂരു എഫ്‌സിയുമാണ് സെമിയില്‍ കളിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ ഗോവന്‍ ക്ലബുകളായ ഡെംപോയും സാല്‍ഗോക്കറും ഏറ്റുമുട്ടും. രാത്രി 7ന് ബെംഗളൂരു എഫ്‌സിയും സ്‌പോര്‍ട്ടിംഗ് ഗോവയും തമ്മിലാണ് രണ്ടാം സെമിഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായാണ് ഡെംപോ അവസാന നാലില്‍ ഇടംപിടിച്ചത്. ഈ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സ്‌പോര്‍ട്ടിംഗിന്റെ കുതിപ്പ്. ഗ്രൂപ്പില്‍ നാല് കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം ഡെംപോക്ക് 10 പോയിന്റും സ്‌പോര്‍ട്ടിംഗിന് രണ്ട് വിജയവും രണ്ട് പരാജയവുമടക്കം 6 പോയിന്റുമാണ് ലഭിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി ബെംഗളൂരു എഫ്‌സി ചാമ്പ്യന്മാരായപ്പോള്‍ മൂന്ന് വിജയവും ഒരു പരാജയവുമടക്കം 9 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് സാല്‍ഗോക്കര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. 2013-ല്‍ മാത്രം രൂപം കൊണ്ട ബെംഗളൂരു എഫ്‌സി ആദ്യമായാണ് ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നത്. ടീം രൂപീകരിച്ചശേഷം ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടവും ബെംഗളൂരു സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ടീമിന്റെ കുന്തമുന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.