ഹരാരെ: ഏകദിന ലോകകപ്പിനുള്ള സിംബാബ്വെ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എല്‍ട്ടണ്‍ ചിഗുംബുര ക്യാപ്റ്റനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 2001-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഹാമില്ട്ടണ് മാസക്ടസയും ആദ്യമായി ലോകകപ്പ് ടീമില്‍ സ്ഥാനം നേടി. അരങ്ങേറ്റത്തിന് ശേഷം മൂന്ന് ലോകകപ്പുകള്‍ നടന്നെങ്കിലും മാസകട്സയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.
ടീം: എല്‍ട്ടണ്‍ ചിഗുംബുര (ക്യാപ്റ്റന്‍), സിക്കന്ധര്‍ റാസ, റീജിസ് ചക്ബവ, ടെന്ഡയി ഛാത്ര, ക്രയ്ഗ് എര്വിന്, ഹാമില്ട്ടണ് മാസക്ടസ, സ്റ്റുവര്‍ട്ട് മാറ്റിസ്കനേരി, ചാമു ചിഭാഭ, ടഫാട്സ്വ കമുംഗോസി, സോളമന് മിറെ, തവാന്‍ഡ മുപാരിവ, ടിനാഷെ പന്യങ്കാര, ബ്രണ്ടന്‍ ടെയ്ലര്, പ്രോസ്പര്‍ ഉേത്സയ, സീന്‍ വില്ല്യംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: