കമ്പനികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

Thursday 8 January 2015 9:16 pm IST

ശബരിമല : അരവണ വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നു. അരവണ ടിന്‍ കണ്ടെയ്‌നറിന്റെ അടപ്പിന് ഉപയോഗിക്കുന്ന ഇസി ഓപ്പണ്‍ ലഡ് എന്നിവയുടെ വിതരണത്തില്‍ കാലതാമസം വരുത്തിയ  കൊല്ലം വിഘ്‌നേശ്വര പാക്‌സ്, ആലുവ ജ്യോതിസ് കോണ്‍സ്  ചെന്നൈ ക്രിയറ്റീവ് പാക്‌സ് എന്നീ കമ്പനികള്‍ക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു. മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനകാലം അവസാനിച്ചശേഷം കോടതിയെ സമീപിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. അരവണ കണ്ടെയ്‌നറുകളുടെ അടപ്പിന് ക്ഷാമം ഉണ്ടാകാന്‍ കാരണം കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ വീഴ്ചയായിട്ടാണ് ദേവസ്വം ബോര്‍ഡ് കാണുന്നത്. ഇ സി ഓപ്പണ്‍ ലഡ് എത്തിക്കുവാന്‍ കൊല്ലത്തും ഹൈദ്രാബാദിലുള്ള രണ്ട് കൂട്ടര്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഹൈദ്രാബാദിലുള്ള കമ്പനി ക്ഷാമം രൂക്ഷമായതോടെ വിമാനമാര്‍ഗ്ഗമാണ് ഇ സി ഓപ്പണ്‍ ലഡ് എത്തിച്ചത്. യഥാസമയം ലിഡ് എത്തിക്കാതെ ഒടുവില്‍ ദേവസ്വം ബോര്‍ഡ് വിമാനമാര്‍ഗ്ഗംമാണ് കൊണ്ടുവന്നത്. ഇതിന് ചിലവായ തുക കമ്പനിയില്‍ നിന്ന് ഈടാക്കുവാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.