കൊച്ചി: ഇരുമ്പനം സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തെകുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ എറണാകുളം റേഞ്ച് ഐജിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി നിര്‍ദ്ദേശം നല്കി.
ഫെബ്രുവരി 5 നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഫെബ്രുവരി 16 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. തിരുവാങ്കുളം സ്വദേശിനി ഇന്ദിര സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇന്ദിരയുടെ സഹോദരി ലതയുടെ മകനാണ് മരിച്ച മണികണ്ഠന്. അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു മണികണ്ഠന്. മകന് അപകടം പറ്റിയെന്ന വിവരമറിഞ്ഞ് ചെല്ലുമ്പോള്‍ മണികണ്ഠന്റെ ജഡമാണ് കാണാന്‍ കഴിഞ്ഞതെന്ന് ഇന്ദിര പരാതിയില്‍ പറയുന്നു. 2014 ഡിസംബര്‍ 13 നായിരുന്നു സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: