കോട്ടയം: മൂലേടത്ത് മേല്‍പ്പാലത്തിനു ടോള്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് ഭാരതീയ ജനതാപാര്‍ട്ടി നടത്തിവരുന്ന സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇന്നു മുതല്‍ മൂലേടത്ത് സമരപന്തലില്‍ റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. സത്യാഗ്രഹം കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മണ്ഡലം ഭാരവാഹികളുടേയും ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരുടേയും യോഗം സംസ്ഥാന സമിതിയംഗം പി.കെ. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന്. ജില്ലാ കമ്മറ്റിയംഗം അഡ്വ. പി. രാജേഷ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, എം.എന്‍. അനില്‍കുമാര്‍, രാജേഷ് ചെറിയമഠം, രാജേഷ് നമ്പിമഠം, ടി.ആര്. സുഗുണന്, സന്തോഷ് പനച്ചിക്കാട്, ജോമോന് പനച്ചിക്കാട്, തുളസീധരന്‍, പ്രശാന്ത് മാങ്ങാന, വിജിഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: