കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരില്‍ ടോളും മറ്റിനങ്ങളിലുമായി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി തെരഞ്ഞെടുപ്പ് സെല്‍ സംസ്ഥാന ജോ. സെക്രട്ടറി എം.ആര്. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മൂലേടം മേല്‍പ്പാലത്തില്‍ അന്യായമായി നടത്തുന്ന ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂലേടത്ത് നടന്ന ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണഅധലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യതയി നടന്ന സമരത്തില്‍ അഡ്വ. പി. രാജേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ജയശ്രീ പ്രസന്നകുമാര്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, കുസുമാലയം ബാലകൃഷ്ണന്, അരുണ്‍ മൂലവട്ടം, രാജേഷ് ചെറിയമഠം, സുഗുണന്, രാജേഷ് നമ്പികുളം, തുളസീധരന്‍, ബിജിഗോപാല്, ഹരി കിഴക്കേക്കുറ്റ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: