താലപ്പൊലിക്ക് ദിവസങ്ങള്‍ മാത്രം: ക്ഷേത്ര മൈതാനിയിലെ മാലിന്യം നീക്കാന്‍ നടപടിയില്ല

Thursday 8 January 2015 11:11 pm IST

കൊടുങ്ങല്ലൂര്‍: താലപ്പൊലി മഹോത്സവത്തിനൊരുങ്ങുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തില്‍ മാലിന്യങ്ങള്‍ കൂമ്പാരമാകുന്നു. ക്ഷേത്രമൈതാനിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട നഗരസഭ അധികൃതര്‍ക്ക് തികഞ്ഞ നിസ്സംഗതയാണ്. നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും ശുചിയാക്കുന്നത് നഗരസഭയാണ്. ഇതിനായി ദേവസ്വം ബോര്‍ഡ് വന്‍തുക നഗരസഭയില്‍ അടക്കുന്നുണ്ട്. ഈ വര്‍ഷം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് നഗരസഭ അധികൃതര്‍ കെടുകാര്യസ്ഥത തുടരുന്നത്. ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ക്ഷേത്രത്തിലെ മൈതാനം മാലിന്യങ്ങള്‍ നിറഞ്ഞ് പലയിടത്തും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ സ്വച്ഛ്ഭാരതിന്റെ ഭാഗമായി ക്ഷേത്രപരിസരം പൂര്‍ണമായും വൃത്തിയാക്കിയിരുന്നു. അതിനുശേഷം നാളിതുവരെയായും നഗരസഭയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ശുചീകരണം നടന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.