ദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നു യോഗം ചേരും. അടുത്ത മാസം 15ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.
സാങ്കേതികമായി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഭരണകാലാവധി ഏപ്രില്‍ വരെയാണെങ്കിലും അതുവരെ ഭരണം നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തില്‍ ബിജെപിയും എഎപിയും കോണ്‍ഗ്രസും പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: