അബൂജ: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരര്‍ നൂറിലധികം ഗ്രാമീണരെ കൊലപ്പെടുത്തി. നെജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ ബാഗയിലാണ് സംഭവം.
രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചുകൊന്ന ഭീകരവാദികള്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവച്ചു.അതേസമയം മരണസംഖ്യ 2,000 കടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഭയന്ന് ആയിരക്കണക്കിനാളുകള്‍ നഗരം വിട്ടുപോകുകയാണ്. നഗരത്തിന്റെ നിയന്ത്രണം പിടിച്ചതിനുശേഷം രണ്ടാം തവണയാണ് ഭീകരര്‍ കൂട്ടക്കൊല നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: