ന്യൂദല്‍ഹി: ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമാധാനപരമായും ജനാധിപത്യപരമായും തിരഞ്ഞെടുപ്പില്‍ പങ്കാളികളായ ശ്രീലങ്കയിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു.
വികസന പ്രവര്‍ത്തനങ്ങളിലും സമാധാനം നിലനിര്‍ത്തുന്നതിലും നല്ല അയല്‍ക്കാരനും സുഹൃത്തും എന്ന നിലയില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും സിരിസേനയെ പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: