ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സഖി ഉല് റഹ്മാന് ലഖ്വിക്ക് ഇസ്ലാമാബാദ് കോടതി ജാമ്യം അനുവദിച്ചു.
തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ലഖ്വി ജയിലില്‍ തുടരും. നേരത്തേ മുംബൈ ഭീകരാക്രമണ കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പാക്ക് ഹൈക്കോടതി ലഖ്വിക്കു ജാമ്യം നല്‍കിയിരുന്നു. ഇതിനെ പാക്ക് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജാമ്യം നല്കിയ ഉത്തരവ് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: